Districts

വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നയാൾ പിടിയിൽ

ബാറ്ററി മോഷണം പോകുന്നതായി നിരന്തരം പരാതി ലഭിച്ചിരുന്നു

വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നയാൾ പിടിയിൽ
X

പെരിന്തൽമണ്ണ: വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിച്ചു വിൽപ്പന നടത്തിയിരുന്നയാൾ ഒടുവിൽ പെരിന്തൽമണ്ണ പോലിസ് പിടിയിൽ. മനഴി ബസ്റ്റാൻഡിൽ വച്ചാണ് യുവാവിനെ പെരിന്തൽമണ്ണ പോലിസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണയിലെ പലഭാഗങ്ങളിലായി നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന 26 കാരനെയാണ് പെരിന്തൽമണ്ണ സിഐ സികെ നാസർ, എസ്ഐ സികെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മണ്ണാർമല ചാത്തികുളത്ത് ഇല്യാസിനെ (26)യാണ് അറസ്റ്റ് ചെയ്തത്.

ബസ് സ്റ്റാൻഡുകളിലും പരിസരങ്ങളിലും നിർത്തിയിടുന്ന ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളിൽ നിന്നും, ഓട്ടോറിക്ഷ, ബൈക്ക് പോലുള്ളവയിൽ നിന്നും ബാറ്ററി മോഷണം പോകുന്നതായി നിരന്തരം പരാതി ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇല്യാസ് പിടിയിലായത്. വാഹനങ്ങളിൽ നിന്നും മോഷ്ടിക്കുന്ന ബാറ്ററികൾ ആക്രിക്കടയിൽ തുച്ഛമായ വിലക്ക് വിൽക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it