കൊവിഡ്: മലപ്പുറം ജില്ലയില്‍ വൈറസ്ബാധിച്ചത് 499 പേര്‍ക്ക്, 685 പേര്‍ക്ക് രോഗമുക്തി
685 പേരാണ് വ്യാഴാഴ്ച കൊവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 5,55,736 ആയി.

മലപ്പുറം: മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 482 പേരുടെ ഉറവിടം കണ്ടെത്താനായിട്ടുണ്ട്. അതേസമയം അഞ്ച് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല.
കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6.18 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 685 പേരാണ് വ്യാഴാഴ്ച കൊവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 5,55,736 ആയി.
ജില്ലയില്‍ നിലവില്‍ 23,741 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,420 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിൽസയില്‍ കഴിയുകയാണ്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 484 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 13 പേരും 37 പേര്‍ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമായി കഴിയുകയാണ്.
RELATED STORIES
അബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMTമുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMT