Districts

ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 14 പുതിയ കേസുകള്‍

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍  14 പുതിയ കേസുകള്‍
X

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയില്‍ 14 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 23 പേരെ ഇന്ന് അറസ്റ്റു ചെയ്തു.

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,558 ആയി. 5,614 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,603 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 196 പേര്‍ക്കെതിരെയും ഇന്ന് പോലിസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരേ പോലിസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Next Story

RELATED STORIES

Share it