മലപ്പുറത്ത് 221 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച്ച 221 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 212 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ ഉറവിടമറിയാതെയും 186 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടെ ജില്ലയില്‍ 82 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 2,833 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
നിരീക്ഷണത്തിലുള്ളത് 34,690 പേര്‍
34,690 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,766 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 417 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 88 പേരും ചുങ്കത്തറ പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 147 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 72 പേരും പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 83, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 210 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിൽസാ കേന്ദ്രത്തില്‍ 703 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,700 പേര്‍ വീടുകളിലും 1,224 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
RELATED STORIES
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMTഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMT