Districts

വടകര, ചോറോട് ക്ലസ്റ്ററുകളിൽ 274 കൊവിഡ് ബാധിതർ

വടകര ക്ലസ്റ്ററിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 55 പേർക്കാണ് പോസിറ്റീവായത്. ചോറോട് 26 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

വടകര, ചോറോട് ക്ലസ്റ്ററുകളിൽ 274 കൊവിഡ് ബാധിതർ
X

കോഴിക്കോട്: ജില്ലയിൽ വടകര മേഖലയിൽ രോഗവ്യാപനം വർധിക്കുന്നു. വടകര, ചോറോട് ക്ലസ്റ്ററുകളിൽ 274 പേരാണ് കൊവിഡ് ബാധിച്ചു ചികിൽസയിലുള്ളത്. വടകരയിൽ ക്ലസ്റ്ററായി പരിഗണിക്കപ്പെട്ട വാർഡുകളിൽ 216 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 103 പേരും ചോറോഡിൽ 307 പേരിൽ 171 പേരുമാണ് നിലവിൽ ചികിൽസയിലുള്ളത്. വടകര ക്ലസ്റ്ററിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 55 പേർക്കാണ് പോസിറ്റീവായത്. ചോറോട് 26 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

വെള്ളയിലിൽ 197 പേരിൽ 97 പേരും മുഖദാറിൽ 102 ൽ 39 പേരും തിരുവള്ളൂരിൽ 111ൽ 41 പേരും വലിയങ്ങാടിയിൽ 63ൽ 21 പേരും ചെക്യാടിൽ 59ൽ മൂന്നുപേരും കുറ്റിച്ചിറയിൽ 37ൽ അഞ്ചു പേരും താമരശ്ശേരിയിൽ 61ൽ 28 പേരും ഒളവണ്ണയിൽ 104 പേർക്ക് രോഗം ബാധിച്ചതിൽ ആറുപേരുമാണ് ചികിൽസയിലുള്ളത്. വടകര, ചോറോട്, വെള്ളയിൽ, മുഖദാർ ക്ലസ്റ്ററുകളിലാണ് ജില്ലയിൽ പോസിറ്റീവ് കേസുകൾ കൂടുതൽ റിപോർട്ട്‌ ചെയ്യുന്നത്.

Next Story

RELATED STORIES

Share it