Districts

കോട്ടയം ജില്ലയില്‍ 122 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ 2155 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ 6282 പേര്‍ രോഗബാധിതരായി.

കോട്ടയം ജില്ലയില്‍ 122 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കോട്ടയം: കോട്ടയം ജില്ലയില്‍ 122 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 119 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ആകെ 2513 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

കോട്ടയം-18, തൃക്കൊടിത്താനം-10, ചങ്ങനാശേരി-9, വാഴപ്പള്ളി-9, കുറിച്ചി-7, തിരുവാര്‍പ്പ്, നീണ്ടൂര്‍-6 വീതം, വിജയപുരം, പുതുപ്പള്ളി, വെച്ചൂര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ഭേദമായ 121 പേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 2155 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ 6282 പേര്‍ രോഗബാധിതരായി. 4124 പേര്‍ രോഗമുക്തി നേടി.

Next Story

RELATED STORIES

Share it