കോട്ടയം ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര്‍ ഉള്‍പ്പെടെ കുമരകത്തു നിന്നുള്ള ഏഴു പേര്‍ രോഗബാധിതരായി.

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തു നിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന അഞ്ചു പേരും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്.
ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര്‍ ഉള്‍പ്പെടെ കുമരകത്തു നിന്നുള്ള ഏഴു പേര്‍ രോഗബാധിതരായി. ഏറ്റുമാനൂരില്‍ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചു.
58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 1347 പേര്‍ക്ക് രോഗം ബാധിച്ചു. 774 പേര്‍ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 571 പേരാണ് രോഗബാധിതരായി ചികിൽസയിലുള്ളത്. ഇന്ന് 1449 പരിശോധനാ ഫലങ്ങളാണ് വന്നത്. 526 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. പുതിയതായി 893 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന ഒമ്പതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരും ഉള്‍പ്പെടെ 318 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്‍റൈനില്‍ കഴിയുന്നത്.
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT