Districts

റാപ്പിഡ് ടെസ്റ്റ് ; കോട്ടയത്ത് ഇതുവരെ ശേഖരിച്ചത് 187 സാമ്പിളുകള്‍

വിവിധ വിഭാഗങ്ങളിലുള്ളവരുടെ പട്ടികയില്‍നിന്നും റാന്‍ഡമൈസ് ചെയ്താണ് പരിശോധിക്കേണ്ടവരെ തിരഞ്ഞെടുത്തത്.

റാപ്പിഡ് ടെസ്റ്റ് ; കോട്ടയത്ത് ഇതുവരെ ശേഖരിച്ചത് 187 സാമ്പിളുകള്‍
X


കോട്ടയം: കൊവിഡ് 19ന്‍റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി നടത്തുന്ന റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റിനായി ഇതുവരെ ജില്ലയില്‍ 187 സാമ്പിളുകള്‍ ശേഖരിച്ചു.

കൊവിഡ് രോഗികളുടെ പരിചരണത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, മറ്റ് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ ഫീല്‍ഡ് ജോലിയുള്ള പോലിസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, അന്തർസംസ്ഥാന തൊഴിലാളികള്‍, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ട്രക്ക് ഡ്രൈവര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുള്ള ചുമട്ടു തൊഴിലാളികള്‍ എന്നിവരുടെ രക്ത സാമ്പിളുകളാണ് ശേഖരിച്ചത്.

വിവിധ വിഭാഗങ്ങളിലുള്ളവരുടെ പട്ടികയില്‍നിന്നും റാന്‍ഡമൈസ് ചെയ്താണ് പരിശോധിക്കേണ്ടവരെ തിരഞ്ഞെടുത്തത്. ജില്ലയില്‍ അഞ്ച് ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ആകെ 500 പേരുടെ സാമ്പിളുകള്‍ ശേഖരിക്കും.

Next Story

RELATED STORIES

Share it