കോട്ടയം: രണ്ടു പേര്‍ കൊവിഡ് മുക്തരായി; മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി

കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും(33) കുറുമ്പനാടം സ്വദേശിനി(56)യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 31ന് അബുദാബിയില്‍ നിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശിനി(37), ഡല്‍ഹിയില്‍ നിന്നും ജൂണ്‍ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി(23), ഡല്‍ഹിയില്‍നിന്നും സ്പെഷ്യല്‍ ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി(22) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.
ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി. ഇവരില്‍ 23 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 18 പേര്‍ കോട്ടയം ജില്ലാ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്.
RELATED STORIES
അന്തര്‍സംസ്ഥാന പെണ് ഭ്രൂണഹത്യാ റാക്കറ്റ്;ഒഡിഷയില്‍ ആശാ വര്‍ക്കര്‍...
28 May 2022 4:22 AM GMTവംശഹത്യയ്ക്ക് കളമൊരുക്കുന്നോ? വംശശുദ്ധിപഠനവുമായി കേന്ദ്ര സാംസ്കാരിക...
28 May 2022 4:12 AM GMTമാനന്തവാടി പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു
28 May 2022 3:49 AM GMTഅനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMTനോയിഡയില്‍ ബഹുനില കെട്ടിയത്തില്‍ അഗ്നിബാധ: ആളപായമില്ല
28 May 2022 2:44 AM GMTഅശ്രദ്ധമായ അന്വേഷണം: ആര്യന്ഖാനെതിരേയുളള ലഹരിക്കേസില്‍ സമീര്‍...
28 May 2022 2:34 AM GMT