Districts

കോട്ടയത്ത് 100 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിൽസയിലുള്ളത്.

കോട്ടയത്ത് 100 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 890 സാംപിള്‍ പരിശോധനാ ഫലങ്ങളില്‍ നൂറെണ്ണം പോസിറ്റീവ്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന അഞ്ചു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് 4 വീതം, ആര്‍പ്പൂക്കര, തലയാഴം, തൃക്കൊടിത്താനം 3 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.

ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക് രോഗം ബാധിച്ചു. 1458 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റൈൻ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9871 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it