കേരള പ്രവാസി സംഘം മാള ഏരിയ സമ്മേളനം
ഭാരവാഹികളായി കെ ആർ ജോജോ (പ്രസിഡന്റ്), എം കെ ഹക്ക് (സെക്രട്ടറി), ബാഹുലേയൻ പള്ളിക്കര (ഖജാന്‍ജി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു

മാള: കേരള പ്രവാസി സംഘം മാള ഏരിയ സമ്മേളനം മാള വ്യാപാര ഭവൻ ഹാളിൽ ചേർന്നു. ഏരിയ പ്രസിഡന്റ് കെ ആർ ഹംസ പതാകയുയർത്തി. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കെ ആര്‍ ഹംസ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി കെ അമാനുള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ആർ ജോജോ സ്വാഗതം ആശംസിച്ചു. ഗായകൻ ചിലങ്ക ഷരീഫ് അവതരണ ഗാനം ആലപിച്ചു. ഏരിയ എക്സിക്യൂട്ടീവ് അംഗം സുധീർ ആർ പൈ പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിൽ ഏരിയ സെക്രട്ടറി എം കെ ഹക്ക് പ്രവർത്തന റിപോർട്ടും വെള്ളാങ്കല്ലൂർ പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് ഉമ്മർ ഫാറൂഖ്, മാള പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് സി കെ വിശ്വനാഥൻ എന്നിവർ സഹകരണ റിപോർട്ടും അവതരിപ്പിച്ചു. പുകസ ഏരിയ പ്രസിഡന്റ് ജോൺ കെന്നഡി, പാലിയേറ്റീവ് മേഖല ജില്ലാ കമ്മിറ്റി അംഗം സതീഷ്, ഷംസുദ്ദീൻ കരൂപടന്ന, ഷാജി ശങ്കർ, തൃശൂർ ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ ആർ ജോജോ (പ്രസിഡന്റ്), എം കെ ഹക്ക് (സെക്രട്ടറി), ബാഹുലേയൻ പള്ളിക്കര (ഖജാന്‍ജി), വൈസ് പ്രസിഡന്റുമാരായി പി എം അബ്ദുൽ മജീദ്, മിനി, ശശി, ഷണ്മുഖൻ പൊയ്യ എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി മനോജ്, പി എസ് സുരേന്ദ്രൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : സുകുമാരൻ ആളൂർ, സിബി ഫ്രാൻസിസ് പൊയ്യ, ഉമ്മർ ഫാറൂഖ്, സതീഷ് ബാബു. ഏരിയ ട്രഷറർ പി എം അബ്ദുൽ മജീദ് നന്ദി രേഖപ്പെടുത്തി.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT