Districts

കണ്ണൂർ ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ്; 341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

446 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി.

കണ്ണൂർ ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ്; 341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 370 പേര്‍ക്ക് തിങ്കളാഴ്ച്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 341 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17724 ആയി.

446 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി. കൊവിഡ് ബാധിച്ച് മരിച്ച 69 പേര്‍ ഉള്‍പ്പെടെ 169 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5962 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4897 പേര്‍ വീടുകളിലും ബാക്കി 1065 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 189, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 208, തലശ്ശേരി ജനറല്‍ ആശുപത്രി- 58, കണ്ണൂര്‍ ജില്ലാ ആശുപത്രി- 53, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 22, എ കെ ജി ആശുപത്രി- 28, ധനലക്ഷ്മി- 6, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 65, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ് - 5, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -2, സ്‌പെഷ്യലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 248. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 55 പേരും ചികിൽസയിലുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16509 പേരാണ്. ഇതില്‍ 15384 പേര്‍ വീടുകളിലും 1125 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it