Districts

തിരൂരിൽ എസ്ഡിപിഐ പ്രതിഷേധം ഫലം കണ്ടു

തുടർന്ന് ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രതിഷേധ മാർച്ചിന് എസ്ഡിപിഐ തിരൂർ മുനിസിപ്പൽ കമ്മറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി.

തിരൂരിൽ എസ്ഡിപിഐ പ്രതിഷേധം ഫലം കണ്ടു
X

തിരൂർ: തിരൂർ നഗരസഭയിലെ കാരിക്കുളം റോഡ്, നടുവിലങ്ങാടി-ആനപ്പടി റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന് ഫണ്ട്‌ അനുവദിച്ചുകൊണ്ട് ഭരണാനുമതി. എസ്ഡിപിഐ ഇടപെടലിന് പിന്നാലെയാണ് അധികൃതരുടെ നടപടി.

തിരൂർ നഗരസഭയിലെ മുഴുവൻ റോഡുകളുടെയും മോശം അവസ്ഥ അക്കമിട്ട് ബോധ്യപ്പെടുത്തുകയും ഉടനടി പരിഹാരം കണ്ടെത്തി ഗതാഗത യോഗ്യമാക്കണമെന്നുമാവശ്യപ്പെട്ട് തിരൂർ നഗരസഭാ ചെയർപേഴ്സൻ, സെക്രട്ടറി എന്നിവർക്ക് ആഴ്ചകൾക്ക് മുമ്പ് എസ്ഡിപിഐ തിരൂർ മുനിസിപ്പൽ കമ്മറ്റി നിവേദനം സമർപ്പിച്ചിരുന്നു.

തുടർന്ന് ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രതിഷേധ മാർച്ചിന് എസ്ഡിപിഐ തിരൂർ മുനിസിപ്പൽ കമ്മറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. തിരൂർ നഗരസഭയിലെ ഏതാനും റോഡുകളുടെ ഉപരിതല ടാറിങ്ങ് പ്രവൃത്തികൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും മുഴുവൻ റോഡുകളും കുറ്റമറ്റ രീതിയിൽ സഞ്ചാരയോഗ്യമാക്കുന്നതുവരെ എസ്ഡിപിഐ തുടങ്ങിവെച്ച ജനകീയ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കില്ലെന്ന് എസ്ഡിപിഐ തിരൂർ മുനിസിപ്പൽ പ്രസിഡന്റ് ഹംസ അന്നാര, സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it