Districts

വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ്; മുൻ സൈനികനടക്കം നാല് പേര്‍ പിടിയിൽ

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം റൈഡിനെത്തുമ്പോള്‍ പ്രതികള്‍ വാറ്റ് ജോലിയിലായിരുന്നു.

വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ്; മുൻ സൈനികനടക്കം നാല് പേര്‍ പിടിയിൽ
X

കൊച്ചി: കൊവിഡ് ലോക്ഡൗണിനിടയിൽ ചാരായം വാറ്റുന്നതിനിടെ മുൻ സൈനികനടക്കം നാലു പേര്‍ എക്സൈസ് സംഘത്തിൻറെ പിടിയിലായി. രണ്ട് ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ഇവരിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.

ഈസ്റ്റർ, വിഷു വിപണി ലക്ഷ്യമിട്ടായിരുന്നു വ്യാജ വാറ്റ്. മുൻ സൈനികനായ കേളപ്പൻറെ കീഴ്മാട് പാണ്ടൻ ചേരിയിലുള്ള വീടായിരുന്നു വാറ്റിനായി സംഘം ഉപയോഗിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം റൈഡിനെത്തുമ്പോള്‍ പ്രതികള്‍ വാറ്റ് ജോലിയിലായിരുന്നു.

കേളപ്പന് പുറമേ സനിൽ കുമാർ, സുബ്രഹ്മണ്യൻ, രാജേഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെയെല്ലാം എക്സൈസ് ഉദ്യോഗസ്ഥര്‍ വീട് വളഞ്ഞ് പിടികൂടി. പ്രതികളെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Next Story

RELATED STORIES

Share it