അതിവർഷം; കുണ്ടൂരിൽ കനത്ത കൃഷിനാശം
കൊറോണ കാലത്ത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും ലോൺ എടുത്താണ് കൃഷിയിറക്കിയിരുന്നത്.
BY ABH15 Nov 2021 6:39 PM GMT

X
ABH15 Nov 2021 6:39 PM GMT
മാള: അതിവർഷം മൂലം കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂരിൽ കനത്ത കൃഷിനാശം. പെട്ടെന്നുണ്ടായ കനത്ത മഴ മൂലം ഏക്കർ കണക്കിന് നെൽകൃഷിയും നേന്ത്ര വാഴകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവയും വെള്ളത്തിനടിയിലായി. ഇതുമൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്.
കൊറോണ കാലത്ത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും ലോൺ എടുത്താണ് കൃഷിയിറക്കിയിരുന്നത്. കർഷകർക്ക് സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്ന് കുണ്ടുരിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് 173 -ആം ബൂത്ത് കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിസിസിയംഗം എ സി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ റോസ്മി രാജു, എം എ ജോജോ, ബാബു കുറ്റിക്കാടൻ തുടങ്ങിയവർ സംസാരിച്ചു. സെബാസ്റ്റ്യൻ മഞ്ഞളി നന്ദി രേഖപ്പെടുത്തി.
Next Story
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT