Districts

കൊറോണയെ പ്രതിരോധിക്കാന്‍ സൗജന്യ മരുന്നു വിതരണം; ആറു പേര്‍ അറസ്റ്റില്‍

പാടിയോട്ടുചാല്‍ ടൗണില്‍ മരുന്ന് വിതരണം ചെയ്ത ഇവരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആന്റി ഡ്രഗ്സ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

കൊറോണയെ പ്രതിരോധിക്കാന്‍ സൗജന്യ മരുന്നു വിതരണം; ആറു പേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന പേരില്‍ സൗജന്യമായി ആയുര്‍വേദ മരുന്ന് വിതരണം ചെയ്ത ആറു പേരെ ചെറുപുഴ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

പാടിയോട്ടുചാല്‍ ടൗണില്‍ മരുന്ന് വിതരണം ചെയ്ത ഇവരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആന്റി ഡ്രഗ്സ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ബസ് തൊഴിലാളികളുടെ കൂട്ടായ്മയുടെ പേരിലാണ് മരുന്ന് വിതരണം നടത്തിയത്. നോട്ടീസും ഉണ്ടായിരുന്നു.

കണ്ടോത്ത് സ്വദേശി പി വിനോദ്, മാതമംഗലത്തെ കെ രാമചന്ദ്രന്‍, മുത്തത്തിയിലെ സി വിനോദ്, കൂട്ടപ്പുന്നയിലെ ടിവി ദീപേഷ്, ഉമ്മറപ്പൊയിലിലെ പി റാഫി, അരിയിരുത്തിയിലെ അജിത്കുമാര്‍ എന്നിവരാണ് പിടിയിലായത്.

ആയുര്‍വേദ മരുന്നുകളുടെ പ്രതിനിധിയായി ജോലിചെയ്യുന്ന ഒരാളാണ് ഇവര്‍ക്ക് മരുന്നു നല്‍കിയതെന്നു പോലിസ് പറഞ്ഞു. ഇയാള്‍ക്കെതിരേയും കേസെടുത്തു. ശനിയാഴ്ചയാണ് മരുന്ന് വിതരണം നടത്തിയത്.

Next Story

RELATED STORIES

Share it