കാസര്‍കോട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ചു;14 പേര്‍ ചികില്‍സയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം.
ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്ന് ദേവനന്ദയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്.ഏകദേശം 14 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.ഇതില്‍ കൂടുതലും കുട്ടികളാണ്.
ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഛര്‍ദി, പനി തുടങ്ങിയ ഒരേ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികില്‍സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി.
RELATED STORIES
ജോര്ദാനില് വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര്‍ ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMT