Districts

മരത്തില്‍ ബോധക്ഷയം വന്ന മധ്യവയസ്കനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി

വീട്ടുപറമ്പിൽ ഏകദേശം 35 അടി ഉയരമുള്ള തേക്ക് മരത്തിൽ കമ്പുകൾ വെട്ടാൻ കയറിയതാണിദ്ദേഹം. മരകമ്പ് വെട്ടുന്നതിനിടയിൽ മരക്കമ്പ് കൈയിൽ അടിച്ച് കൈ മരവിച്ചതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ മരത്തിന് മുകളിൽ കുരുങ്ങി

മരത്തില്‍ ബോധക്ഷയം വന്ന മധ്യവയസ്കനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി
X

മാള: മരക്കമ്പ് വെട്ടുന്നതിനിടയിൽ വെട്ടുന്നതിനിടയിൽ മരക്കമ്പ് കൈയിൽ അടിച്ച് കൈ മരവിച്ചതിനാൽ ഫയര്‍ ഫോഴ്സെത്തി മധ്യവയസ്കനെ രക്ഷപ്പെടുത്തി. പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ കൊമ്പത്ത്കടവ് ചെട്ടികുന്നില്‍ മേക്കാട്ട് പറമ്പിൽ തോമസ് എന്നയാളുടെ മരക്കമ്പ് വെട്ടുന്നതിനിടയിലാണ് മരക്കമ്പ് കൈയിൽ അടിച്ച് കൈ മരവിച്ച ആലുങ്ങപറമ്പിൽ രാജൻ (48) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്.

വീട്ടുപറമ്പിൽ ഏകദേശം 35 അടി ഉയരമുള്ള തേക്ക് മരത്തിൽ കമ്പുകൾ വെട്ടാൻ കയറിയതാണിദ്ദേഹം. മരകമ്പ് വെട്ടുന്നതിനിടയിൽ മരക്കമ്പ് കൈയിൽ അടിച്ച് കൈ മരവിച്ചതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ മരത്തിന് മുകളിൽ കുരുങ്ങി ഇരിക്കുകയായിരുന്നു. ഉടനെ ഫയർ ഓഫീസില്‍ അറിയിക്കുകയും സംഘമെത്തി ഫയര്‍ ഓഫീസർ ഗ്ലാഡ്സൻ, റിനോപോൾ എന്നിവർ പെട്ടന്ന് മരത്തിൽ കയറി ആളെ സുരക്ഷിതമായി ഇരുത്തുകയും മറ്റു സേനാംഗങ്ങൾ ലാഡർ ഉയർത്തി ചെയർ നോട്ടിന്റെ സഹായത്താൽ താഴെയിറക്കുകയുമായിരുന്നു.

സ്റ്റേഷൻ ഓഫീസർ സി ഒ ജോയി, അസി. സ്റ്റേഷൻ ഓഫീസർ സി കെ ബൈജു, ഫയർ ഓഫീസർമാരായ വി പി സിനിൽ കുമാർ, റിനോ പോൾ, ഗ്ലാഡ്സൻ, രഞ്ജിത്ത്, ആര്‍ വി അരുൺ, ഹോംഗാർഡുമാരായ സി ടി സണ്ണി,എം എം വർഗ്ഗീസ് എന്നിവർ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു.

Next Story

RELATED STORIES

Share it