ഇകെ ദിവാകരൻ പോറ്റിയുടെ പതിനഞ്ചാം ചരമ വാർഷിക അനുസ്മരണം
കവിയും തിരക്കഥാകൃത്തുമായ പിഎൻ ഗോപീകൃഷ്ണൻ കൊവിഡ് കാലത്തെ സാഹിത്യ വിചാരങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും
മാള: വിവർത്തന സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഇകെ ദിവാകരൻ പോറ്റിയുടെ പതിനഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഓൺലൈനായി അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെപി മോഹനൻ ഉദ്ഘാടനം ചെയ്യും.
ഇ കെ ദിവാകരൻ പോറ്റിയുടെ ചരമദിനമായ വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ഗ്രാമിക ഫേസ്ബുക്ക് പേജിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെപി മോഹനൻ ഉദ്ഘാടനം ചെയ്യും. ഡോ. ആർസു അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് കവിയും തിരക്കഥാകൃത്തുമായ പി എൻ ഗോപീകൃഷ്ണൻ കൊവിഡ് കാലത്തെ സാഹിത്യ വിചാരങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ജുലൈ 24 ന് ഏഴ് മണിക്ക് പുതിയ ലോകം പുതിയ മനുഷ്യൻ എന്ന വിഷയത്തിൽ പ്രമുഖ കവിയും ചിന്തകനുമായ പ്രൊഫ. കെ സച്ചിദാനന്ദൻ ഫേസ്ബുക്ക് പേജിൽ തത്സമയ പ്രഭാഷണം നടത്തുമെന്നും കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT