Districts

എംഎസ്എഫ് മാര്‍ച്ച് നടത്തേണ്ടത് മുസ്‌ലിം ലീഗ് ഓഫീസിലേക്കാണെന്ന് ഡിവൈഎഫ്‌ഐ

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോളജുകള്‍ ഇല്ലാത്ത മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താനൂരിലും കോളജ് അനുവദിച്ചത്. എന്നാല്‍ സ്വന്തമായി സ്ഥലം കണ്ടെത്താനോ കെട്ടിടം നിര്‍മ്മിക്കാനോ അന്നത്തെ യുഡിഎഫ് സര്‍ക്കാറിന് കഴിഞ്ഞില്ല.

എംഎസ്എഫ് മാര്‍ച്ച് നടത്തേണ്ടത് മുസ്‌ലിം ലീഗ് ഓഫീസിലേക്കാണെന്ന് ഡിവൈഎഫ്‌ഐ
X

താനൂര്‍: താനൂര്‍ ഗവ കോളജ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും, എംഎസ്എഫും നടത്തുന്നത് അപഹാസ്യ സമരമെന്ന് ഡിവൈഎഫ്‌ഐ. ഒഴൂരില്‍ കണ്ടെത്തിയ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണവുമായി മുന്നോട്ടുപോകാനിരിക്കെ പദ്ധതിക്ക് തടസ്സം നിന്നത് മുസ്‌ലിം ലീഗ്. ഇത് മറച്ച് പിടിച്ചാണ് യൂത്ത് ലീഗും, എംഎസ്എഫും മന്ത്രിക്കെതിരേ സമരം നടത്തുന്നത്. എംഎസ്എഫ് മാര്‍ച്ച് നടത്തേണ്ടത് മുസ്‌ലിം ലീഗ് ഓഫീസിലേക്കാണെന്ന് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോളജുകള്‍ ഇല്ലാത്ത മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താനൂരിലും കോളജ് അനുവദിച്ചത്. എന്നാല്‍ സ്വന്തമായി സ്ഥലം കണ്ടെത്താനോ കെട്ടിടം നിര്‍മ്മിക്കാനോ അന്നത്തെ യുഡിഎഫ് സര്‍ക്കാറിന് കഴിഞ്ഞില്ല. ഫിഷറീസ് സ്‌കൂളിനോട് ചേര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ് സെമി പെര്‍മനന്റ് കെട്ടിടം നിര്‍മ്മിക്കുകയാണ് ഉണ്ടായത്ത്. ഇവിടെ കോളജ് പ്രവര്‍ത്തനം പ്രയാസകരമാണെന്ന് കുട്ടികളടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സൗകര്യപ്രദമായ ഭൂമി കണ്ടെത്താന്‍ തീരുമാനിച്ചത്.

ഒഴൂര്‍ പഞ്ചായത്തില്‍ അഞ്ചര ഏക്കര്‍ ഭൂമി കണ്ടെത്തി സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മുസ്‌ലിം ലീഗ് ഭരിക്കുന്ന താനൂര്‍ നഗരസഭയും, മുന്‍ നഗരസഭാ കൗണ്‍സിലറായ കെ സലാമും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിക്കുവാനോ, കെട്ടിട നിര്‍മാണത്തിനോ കഴിഞ്ഞില്ല. നിയമ പോരാട്ടത്തിനൊടുവില്‍ ടെന്‍ഡര്‍ ക്ഷണിച്ച ദിവസം എംഎസ്എഫിന്റെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ കയ്യൊഴിഞ്ഞതിനാല്‍ യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് എംഎസ്എഫിന് മാര്‍ച്ച് നടത്താനായത്.

ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതോടെ സമരവിജയമെന്ന പേരില്‍ എംഎസ്എഫും യൂത്ത് ലീഗും നടത്തുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ വാദം ആണെന്നും, മുടക്കാന്‍ ശ്രമിച്ചവര്‍ തന്നെ പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് പറയുന്നതിലെ യുക്തി ജനങ്ങള്‍ തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it