Districts

ഭൂമി സർവ്വേ നടത്തിയില്ല; കൊണ്ടോട്ടി താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം

3 മണിക്കാരംഭിച്ച കൊണ്ടോട്ടി താലൂക്ക് ഓഫീസിന് മുമ്പിലെ കുത്തിയിരുപ്പ് സമരം 5 മണിയോടെ തഹസീൽദാർ നേരിട്ടത്തി പരിഹരിച്ചു.

ഭൂമി സർവ്വേ നടത്തിയില്ല; കൊണ്ടോട്ടി താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം
X

കൊണ്ടോട്ടി: ഭൂമി സർവേ നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊണ്ടോട്ടി താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. സർവ്വേ വകുപ്പ് ഭൂമി സർവ്വേ നടത്താൻ തിയ്യതിയും സമയവും കാണിച്ച് നോട്ടിസ് നൽകി മൂന്ന് തവണയായി ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ചായിരുന്നു സമരം.

നീതി നിഷേധത്തിനെതിരേ എൻ കെ എസ് ആബിദ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്കാരംഭിച്ച കൊണ്ടോട്ടി താലൂക്ക് ഓഫീസിന് മുമ്പിലെ കുത്തിയിരുപ്പ് സമരം 5 മണിയോടെ തഹസീൽദാർ നേരിട്ടത്തി പരിഹരിച്ചു. താഹസിൽദാരുമായുള്ള ചർച്ചയിൽ റഹ്മത്തുല്ല കൊണ്ടോട്ടി, അഷ്‌റഫ്‌ കടവത്ത്, സഫീർ സിയാംകണ്ടം, അസയ്നാർ, പ്രമേശ് പുളിക്കൽ, കെ ഒ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it