Districts

മലപ്പുറം പട്ടിക്കാട് ബൈക്കിടിച്ച്​ ഗൃഹനാഥൻ മരിച്ചു

വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്​ സമീപമാണ്​ അപകടം.

മലപ്പുറം പട്ടിക്കാട് ബൈക്കിടിച്ച്​ ഗൃഹനാഥൻ മരിച്ചു
X

പെരിന്തൽമണ്ണ: ബൈക്കിടിച്ച്​ ഗുരുതര പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. മണ്ണാർമല ജങ്​ഷനിലെ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ കാരാട്ടുതൊടി മുഹമ്മദാലി ഹാജിയാണ്​ (72) മരിച്ചത്. കെ ടി ബിസിനസ്​ ഗ്രൂപ്​ സ്ഥാപകനായ അദ്ദേഹം വർഷങ്ങളായി മണ്ണാർമല ജങ്​ഷനിൽ ബിസിനസ്​ നടത്തിവരികയായിരുന്നു.

വ്യാഴാഴ്ച്ച രാത്രി 10 മണിയോടെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്​ സമീപമാണ്​ അപകടം. ഗുരുതര പരിക്കേറ്റ്​ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12.15ഓടെ മരിക്കുകയായിരുന്നു. മൃതദേഹം മേലാറ്റൂർ പൊലീസ് ഇൻക്വസ്റ്റ്​ നടത്തി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: ബുഷ്റ, ഹബീബ്, അമീൻ, യൂസുഫ്. മരുമക്കൾ: അബ്​ദുൽ മജീദ് (വളപുരം), തസ്​നി (മപ്പാട്ടുകര), യാസ്മിൻ (മക്കരപറമ്പ്), ഷനില (കട്ടുപ്പാറ).

Next Story

RELATED STORIES

Share it