Districts

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ്: സംഘാടക സമിതി രൂപീകരണ യോഗം 17ന്

കൊവിഡ് മാനദണ്ഡം പാലിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുക. ക്ഷണിക്കപ്പെട്ടവരാണ് സ്വാഗതസംഘ യോഗത്തില്‍ പങ്കെടുക്കുക.

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ്: സംഘാടക സമിതി രൂപീകരണ യോഗം 17ന്
X

കണ്ണൂര്‍: ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂര്‍രില്‍ നടക്കുന്ന സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘാടക സമിതി രൂപീകരണ യോഗം 17ന് വൈകിട്ട് നാലിന് കണ്ണൂര്‍ താണയിലെ സാധു കല്യാണ മണ്ഡപത്തില്‍ നടക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് മാനദണ്ഡം പാലിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുക. ക്ഷണിക്കപ്പെട്ടവരാണ് സ്വാഗതസംഘ യോഗത്തില്‍ പങ്കെടുക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗങ്ങള്‍ 18, 19, 20 തിയ്യതികളില്‍ നടക്കും. ലോക്കല്‍ സംഘാടക സമിതി യോഗങ്ങള്‍ 25നകവും ബ്രാഞ്ചുതല സംഘാടക സമിതി രൂപീകരണ യോഗങ്ങള്‍ 31നകവും പൂര്‍ത്തിയാവും.

കണ്ണൂര്‍ ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാവുന്നത്. കണ്ണൂര്‍ നായനാര്‍ അക്കാദമിയിലാണ് പരിപാടി. സിപിഎമ്മിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി ഘടകങ്ങളും അംഗങ്ങളുമുള്ള ജില്ലയാണ് കണ്ണൂര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയ്യതി കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ച ശേഷം ജില്ലയിലാകെ ചുമരെഴുത്തുകളും പ്രചരണ ബോര്‍ഡുകളും സ്ഥാപിക്കുകയുണ്ടായി. 23ാം പാര്‍ട്ടി കോണ്‍ഗ്രസിലെത്തുമ്പോള്‍ സിപിഎമ്മിന്പത്തുലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it