ജില്ലയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 34 പേര്‍ക്ക് രോഗമുക്തി
42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

മലപ്പുറം: ജില്ലയിൽ 112 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിൽസക്കു ശേഷം ഇതുവരെ 1,276 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയില്‍ രോഗബാധിതരായി 589 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,875 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.
ജില്ലയില്‍ നിന്ന് ഇതുവരെ 19,455 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 17,131 പേരുടെ ഫലം ലഭിച്ചു. 15,853 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,324 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT