Districts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലപ്പുറം ജില്ലയില്‍ നിന്ന് സഹായ പ്രവാഹം

തുക ജില്ലാ സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ടി മുഹമ്മദ് അഷ്റഫിന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലപ്പുറം ജില്ലയില്‍ നിന്ന് സഹായ പ്രവാഹം
X

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലപ്പുറം ജില്ലയില്‍ നിന്ന് സഹകരണ മേഖലയുടെ സഹായ പ്രവാഹം. ജില്ലയില്‍ ഇതുവരെ ഒന്‍പത് കോടിയിലധികം രൂപയാണ് വിവിധ സഹകരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയിട്ടുള്ളത്.

സഹകരണ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി, നന്നമ്പ്ര എസ്സിബി, തിരുന്നാവായ എസ്സിബി, പൊന്നാനി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, തവനൂര്‍ എസ്സിബി, കാലടി എസ്സിബി, മാറാക്കര എസ്സിബി, കേരള സ്റ്റേറ്റ് പ്രവാസി വെല്‍ഫെയര്‍ സഹകരണ സംഘം തുടങ്ങിയ സഹകരണ സ്ഥാപനങ്ങളാണ് തുക കൈമാറിയത്. തുക ജില്ലാ സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ടി മുഹമ്മദ് അഷ്റഫിന് കൈമാറി.

Next Story

RELATED STORIES

Share it