Districts

പന്തളം നഗരസഭയിൽ വോട്ട് മറിക്കാൻ കോൺഗ്രസ്-ബിജെപി ധാരണയെന്ന് ആരോപണം

ഇരുപത്തിയെട്ടാം ഡിവിഷനിൽ ബിജെപി വോട്ട് കോൺഗ്രസിനു മറിക്കുന്നതിന് പകരമായി പതിനൊന്നാം ഡിവിഷനിലെ കോൺഗ്രസ് വോട്ടുകൾ ബിജെപിയ്ക്ക് മറിക്കാൻ ആണ് ധാരണ

പന്തളം നഗരസഭയിൽ വോട്ട് മറിക്കാൻ കോൺഗ്രസ്-ബിജെപി ധാരണയെന്ന് ആരോപണം
X

പത്തനംതിട്ട: പന്തളം നഗരസഭയിൽ പതിനൊന്നാം ഡിവിഷനിലും ഇരുപത്തിയെട്ടാം ഡിവിഷനിലെയും വോട്ട് പരസ്പരം മറിക്കാൻ കോൺഗ്രസിലെ ആർഎസ്എസ് അനുകൂല നേതാക്കളും ബിജെപിയും നീക്കം നടത്തുന്നുന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇത്തരത്തിലുള്ള അവിശുദ്ധ സഖ്യം നിലവിൽ വന്നിട്ടുണ്ടെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.

ഇരുപത്തിയെട്ടാം ഡിവിഷനിൽ ബിജെപി വോട്ട് കോൺഗ്രസിനു മറിക്കുന്നതിന് പകരമായി പതിനൊന്നാം ഡിവിഷനിലെ കോൺഗ്രസ് വോട്ടുകൾ ബിജെപിയ്ക്ക് മറിക്കാൻ ആണ് ധാരണ. ബിജെപി വിജയ സാധ്യത വെച്ചു പുലർത്തുന്ന ഡിവിഷൻ ആണ് പതിനൊന്നാം ഡിവിഷൻ. പതിനൊന്നാം ഡിവിഷനിലെ സിപിഎമ്മിന്റെ ചില ഉറച്ച വോട്ട് ബാങ്ക് തകരുകയും അതിലൂടെ വിജയിച്ച് കയറാൻ കഴിയും എന്നതാണ് ബിജെപിയുടെ പ്രതീക്ഷ.

എസ്ഡിപിഐയുടെ വിജയ പ്രതീക്ഷ തിരിച്ചറിഞ്ഞ കോൺഗ്രസിലെ ആർഎസ്എസ് അനുകൂല നേതാക്കളാണ് ഈ നീക്കത്തിനു പിന്നിൽ. കോൺഗ്രസിലെ വിമത നേതാവിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. ഈ നീക്കത്തിനെതിരേ കോൺ​ഗ്രസിൽ നിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it