എസ്എസ്എൽസി പാസായ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥിയെ അനുമോദിച്ചു
നകുലനെ പരീക്ഷ എഴുതാൻ സഹായിച്ച ആദിത്യ എന്ന ഒമ്പതാം ക്ലാസുകാരിയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു.
BY ABH2 July 2020 1:48 PM GMT

X
ABH2 July 2020 1:48 PM GMT
മാളഃ എസ്എസ്എൽസി പാസായ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അനുമോദിച്ചു. തൃശൂർ ജില്ലയിലെ മാള വെള്ളൂർ സ്വദേശിയായ നകുലനെയാണ് അനുമോദിച്ചത്.
തെക്കുംമുറി ഹൈസ്‌കൂളിലാണ് നകുലൻ എസ്എസ്എൽസി പരീക്ഷ എഴുതിയത്. നകുലനെ തണൽ പുത്തൻചിറയുടെ വീട്ടിൽ ചെന്ന് സ്നേഹ സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. നകുലനെ പരീക്ഷ എഴുതാൻ സഹായിച്ച ആദിത്യ എന്ന ഒമ്പതാം ക്ലാസുകാരിയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു.
ചടങ്ങിൽ തണൽ പുത്തൻചിറയുടെ പ്രസിഡൻ്റ് എം ബി സെയ്തു, വൈസ് പ്രസിഡൻ്റ് ഹരിലാൽ, സെക്രട്ടറി എം കെ അബ്ദുൽ റസ്സാക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി എ നദീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Next Story
RELATED STORIES
ജയിലില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന ജി എന്‍ സായിബാബയുടെ ജീവന്...
28 May 2022 1:47 AM GMTഒല ഒടിയുന്നത് ഇടിയുടെ ആഘാതത്തില്‍: വിശദീകരണവുമായി കമ്പനി
28 May 2022 1:18 AM GMTനെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
28 May 2022 12:58 AM GMTപഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന: ഉപയോഗിച്ച എണ്ണ...
28 May 2022 12:48 AM GMTസംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
28 May 2022 12:44 AM GMTതാല്‍ക്കാലിക ഒഴിവിലും ഭിന്നശേഷി സംവരണം പാലിക്കണം
28 May 2022 12:33 AM GMT