Districts

കർഷക വേഷത്തിൽ കലക്ടർ; കൊയ്ത്തുൽസവം കെങ്കേമമാക്കി കുട്ടികൾ

കലക്ടർ മാത്രമായല്ല, കർഷകനായും കൊയ്ത്തുകരനായും അദ്ദേഹം ജനപ്രതിനിധികളേയും നാട്ടുകാരെയും സാക്ഷിയാക്കി കുട്ടികൾക്ക് കൊയ്തുത്സവത്തിന് നേതൃത്വം നൽകി.

കർഷക വേഷത്തിൽ കലക്ടർ; കൊയ്ത്തുൽസവം കെങ്കേമമാക്കി കുട്ടികൾ
X

അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബിരിയാണിപ്പാടത്തിന്റെ കൂട്ടുകാർ ഇക്കുറിയും. നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിർപ്പിൽ കൊയ്ത്തുൽസവം. ഇത്തവണത്തെ വിളവെടുപ്പിന് ഒരു കൗതുകവും കുട്ടികൾ ഒരുക്കിയിരുന്നു. ജില്ലയുടെ കലക്ടറെ തന്നെ വിളവെടുപ്പിന് ഒപ്പം കൂട്ടി. കലക്ടർ മാത്രമായല്ല, കർഷകനായും കൊയ്ത്തുകരനായും അദ്ദേഹം ജനപ്രതിനിധികളേയും നാട്ടുകാരെയും സാക്ഷിയാക്കി കുട്ടികൾക്ക് കൊയ്തുത്സവത്തിന് നേതൃത്വം നൽകി.

സ്കൂളിലെ എൻഎസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിലാണ് യുവകർഷകനും വാർഡ് മെമ്പറുമായ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ കുട്ടികൾ കൊയ്ത്തുത്സവം കെങ്കേമമാക്കിയത്. ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത ഔഷധ മൂല്യമുള്ള നെല്ലിനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ആദ്യം പാകമായ 'ഗന്ധകശാല' ഇനത്തിൽ പെട്ട നെല്ല് കൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പം കലക്ടറും സംഘവും കൊയ്തെടുത്തു.

ഇടക്കാലത്ത് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി കലക്ടറുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം.തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന കാർഷിക വൃത്തിയോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കി കാലത്ത് 7 മണിയോടെ തന്നെ കലക്ടർ സ്ഥലത്തെത്തിയിരുന്നു.

യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു.താൻ ഒരു കർഷക കുടുംബത്തിലെ അംഗമായത്തിൽ അഭിമാനമുണ്ടെന്നു അദ്ദേഹം പറഞ്ഞു.കൃഷിപാഠങ്ങൾ പറഞ്ഞും വിശേഷങ്ങൾ പങ്ക് വെച്ചും രണ്ട് മണിക്കൂർ നേരം അദ്ദേഹം കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകുകയാണ് പതിവ്. സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരിയെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിച്ചിരുന്നു. പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

യുവ കർഷകനും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നൗഷർ കല്ലട, മുതിർന്ന കർഷകൻ മഠത്തിൽ മുഹമ്മദ് പഴയകാല കൊയ്ത്തുകാർ എന്നിവരെ കലക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും പൂർവ വിദ്യാർത്ഥിയുമായ അഡ്വ.പി വി മനാഫ് സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവും സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായ പ്രൊ. എൻ വി അബ്ദുറഹ്മാൻ കലക്ടർക്ക് ഉപഹാരം നൽകി.

സ്കൂൾ പ്രിൻസിപ്പൽ കെടി മുനീബുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടികെടി അബ്ദു ഹാജി, എംപി ശരീഫ ടീച്ചർ, കെ ടി അഷ്‌റഫ്‌, റൈഹാനത്ത് കുറുമാടൻ, ഷിബിൻ ലാൽ, ഉമ്മു സൽമ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സി സുഹൂദ് മാസ്റ്റർ, ഷാദിൽ, ഷിംജിത മുസ്തഫ, ടി നജ്മുദ്ധീൻ, സതീഷ് ചളിപ്പാടം, കെ സലാം മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, സികെ സലാം, എംപിബി ശൗക്കത്ത്, സി പി അബ്ദുൽ കരീം,‌ അൻവർ കാരാട്ടിൽ, മുഹ്സിൻ ചോലയിൽ, സജ സലീം എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it