Districts

സ്കൂളുകളിൽ സഹവിദ്യാഭ്യാസം നിർബന്ധമാക്കണം: എൻസിഡിസി പ്രമേയം പാസാക്കി

ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന വിദ്യാഭ്യാസ രീതിയിലൂടെ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പ് വരുത്താൻ കഴിയും.

സ്കൂളുകളിൽ സഹവിദ്യാഭ്യാസം നിർബന്ധമാക്കണം: എൻസിഡിസി പ്രമേയം പാസാക്കി
X

കോഴിക്കോട്: സ്കൂളുകളിൽ സഹ വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന വിദ്യാഭ്യാസ രീതിയിലൂടെ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പ് വരുത്താൻ കഴിയും. വിദ്യാർത്ഥികൾക്കിടയിലെ യാഥാസ്ഥിതിക മനോഭാവം മാറ്റാൻ സഹവിദ്യാഭ്യാസം സഹായിക്കുമെന്നും പെൺകുട്ടികളോട് മാന്യമായി പെരുമാറാൻ ആൺകുട്ടികളെ പ്രാപ്തരാക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബോർഡ് അംഗമായ കെ.എൽ തോമസ് ആണ് പ്രമേയം അവതരിപ്പിച്ചത്. എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് റിസ്വാൻ എം, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റർ ആരതി ഐ എസ്, ഫാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, സുധാ മേനോൻ, ബിന്ദു സരസ്വതി ബായ് എന്നിവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.

Next Story

RELATED STORIES

Share it