കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച വേങ്ങര ഗവണ്‍മെന്റ് മോഡല്‍ വിഎച്ച്എസ് സ്‌കൂള്‍ കെട്ടിടം വ്യാഴാഴ്ച്ച മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും
BY SNSH10 Feb 2022 4:33 AM GMT

X
SNSH10 Feb 2022 4:33 AM GMT
മലപ്പുറം:കിഫ്ബി ഫണ്ട് 3 കോടി രൂപ വിനിയോഗിച്ച് വേങ്ങര ടൗണ്‍ ഗവണ്‍മെന്റ് മോഡല്‍ വിഎച്ച്എസ് സ്‌കൂളിന് വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം വ്യാഴാഴ്ച മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും.രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പിടിഎ ഭാരവാഹികള്‍ വാര്‍ത്താ സന്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. അതോടനുബന്ധിച്ച് സ്‌കൂള്‍ കാമ്പസില്‍ നടക്കുന്ന ശിലാഫലക അനാച്ഛാദനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.3 നിലകളിലായി ആധുനിക സൗകര്യങ്ങളോടെ 18 ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരസമിതി അധ്യക്ഷന്‍ എ കെ സലീം, പിടിഎ പ്രസിഡന്റ് ടി വി റഷീദ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ ടി എസ് സ്മിത, വി എച്ച് സി പ്രിന്‍സിപ്പള്‍ ഇടി ദിനേശന്‍, സീനിയര്‍ അധ്യാപകന്‍ പി കെ അന്‍വര്‍, കല്ലന്‍ ഷാജിദ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMT