തൃശൂരില്‍ ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കാന്‍ ബിജെപി
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 ഡിവിഷനുകളില്‍ ബിജെപി മുന്നിലെത്തിയിരുന്നു.

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കാന്‍ ബിജെപി നീക്കം. മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമം. എന്നാല്‍ ബി ഗോപാലകൃഷ്ണന്‍ സമ്മതം മൂളിയിട്ടില്ല.
കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്ന് മത്സരിക്കാന്‍ ഗോപാലകൃഷ്‌നോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനായിരുന്നു. അന്ന് 24,748 വോട്ടുകളായിരുന്നു ബി ഗോപാലകൃഷ്ണന്‍ നേടിയത്.
കഴിഞ്ഞ തവണ അമ്പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് ബിജെപി വിജയിച്ചത്. വിജയിച്ചവരില്‍ നാലു പേരും ഇക്കുറി മത്സര രംഗത്തുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 ഡിവിഷനുകളില്‍ ബിജെപി മുന്നിലെത്തിയിരുന്നു. ഈ മുന്നേറ്റം തുടരാനാവുമെന്നാണ് ബിജെപി പ്രതീക്ഷ.
RELATED STORIES
സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഅണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMTജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക്...
18 May 2022 5:45 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMT