Districts

താനൂർ-തിരൂർ പാതയിൽ അപകടം തുടർക്കഥയാകുന്നു

താനൂർ മൂലക്കലിൽ ഉണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത് ഇടിയുടെ അഘാതത്തിൽ ടാങ്കറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

താനൂർ-തിരൂർ പാതയിൽ അപകടം തുടർക്കഥയാകുന്നു
X

താനൂർ: താനൂർ-തിരൂർ പാതയിൽ ഇന്നും രണ്ട് വാഹന അപകടങ്ങൾ നടന്നു, അപകടങ്ങൾക്ക് കാരണം അമിതവേഗത, പുലർച്ചെ 1.30ന് മൂലക്കൽ ഗ്യാസ് ടാങ്കറും കണ്ടയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഒഴിവായത് വൻ ദുരന്തമാണ്.

വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ന് താനൂർ ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറിൽ എതിരെവന്ന മൽസ്യം കയറ്റിയ കണ്ടെയ്നർ ലോറി കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.

താനൂർ മൂലക്കലിൽ ഉണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത് ഇടിയുടെ അഘാതത്തിൽ ടാങ്കറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ സേലം സ്വദേശി രാജന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇന്ധനവുമായി കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടയ്നെർ ലോറിയും തമ്മിലാണ് പുലർച്ചെ കൂട്ടിയിടിച്ചത്.

Next Story

RELATED STORIES

Share it