Districts

ബസിൽ നിന്നും വീണു മരിച്ചു

എടത്തറക്കും പള്ളിപ്പടിക്കും ഇടയിലെ വളവിലാണ് അപകടം ഉണ്ടായത്.

ബസിൽ നിന്നും വീണു മരിച്ചു
X

പെരിന്തൽമണ്ണ: ആനമങ്ങാട് എടത്തറയിൽ സ്ത്രീ ബസിൽ നിന്നും വീണു മരിച്ചു. വടക്കാഞ്ചേരി പന്നിയങ്കര സ്വദേശി പരേതനായ ബീരാൻ എന്നവരുടെ ഭാര്യ നബീസ (54) ആണ് മരിച്ചത്. ഒറ്റപ്പാലം പനമണ്ണയിലാണ് ഇവർ താമസം.

ഇവർ ജോലി ചെയ്യുന്ന എsത്തറയിലെ മാട്ടകത്ത് നഴ്സറിയിലേക്ക് വരുമ്പോൾ ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന്നാട്ടിലേക്ക് കൊണ്ടു പോകും.ബസിന്റെ ഡോർ തുറന്നുവച്ചതാണ് അപകടത്തിന്ന് കാരണമായി പറയുന്നത്. എടത്തറക്കും പള്ളിപ്പടിക്കും ഇടയിലെ വളവിലാണ് അപകടം ഉണ്ടായത്.

Next Story

RELATED STORIES

Share it