ബൈക്കിൽ കടത്തുകയായിരുന്ന 8.85 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇൻ്റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യൽ സ്ക്വഡ് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്
BY ABH20 Feb 2022 5:16 PM GMT

X
ABH20 Feb 2022 5:16 PM GMT
മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇൻ്റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യൽ സ്ക്വഡ് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 8.85 കിലോഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ ഓലപാറ സ്വദേശി സക്കീർ ഹുസൈൻ (31 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയതു.
എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ഐബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റിവ് ഓഫീസർ പ്രകാശ് പി, ഉമ്മർ കുട്ടി എ പി, ശിവപ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ദാസ് ഇ, അലക്സ് എ, സജി പോൾ, സെയ്ഫുദീൻ വി ടി, റാഷിദ് എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
ചെറുവത്തൂരിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല സാന്നിധ്യം കണ്ടെത്തി
17 May 2022 1:47 PM GMTമുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന്...
17 May 2022 1:35 PM GMTബോംബെ ആക്രമണക്കേസിലെ പ്രതികളെന്നാരോപിച്ച് നാലു പേര് ഗുജറാത്തില്‍...
17 May 2022 1:19 PM GMTലഖ്നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTജയില്‍ മോചനം: പട്ടികയില്‍ സിപിഎം, ബിജെപി രാഷ്ട്രീയ തടവുകാരും
17 May 2022 7:38 AM GMTവ്യക്തിഗത താല്പര്യങ്ങള് കോടതി നിരീക്ഷണങ്ങളായി അവതരിപ്പിക്കുന്നത്...
17 May 2022 7:34 AM GMT