Districts

കെ ഉണ്ണി മുഹമ്മദ് മൗലവിയുടെ 10-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

സമൂഹത്തിന്റെ നാനാവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തവരായിരുന്നു ഉണ്ണി മുഹമ്മദ് മൗലവി

കെ ഉണ്ണി മുഹമ്മദ് മൗലവിയുടെ 10-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
X

കോട്ടയം: മുൻകാമികളുടെ ജീവിതവിശുദ്ധി പകർന്ന് കിട്ടിയ അപൂർവം പണ്ഡിതരിൽ ഒരാളാണ് ഉണ്ണി മുഹമ്മദ് മൗലവിയെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി എ നജീബ് മൗലവി അഭിപ്രായപെട്ടു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റും ജാമിഅ: വഹബിയ്യ: സ്വദർ മുദരിസുമായിരുന്ന കെ ഉണ്ണി മുഹമ്മദ് മൗലവിയുടെ 10-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീണ്ട നാൽപതോളം വർഷം ഒരേ സ്ഥാനത്തിരുന്ന് മതധ്യാപനങ്ങൾ പകർന്ന് നൽകുകയും സമൂഹത്തിന്റെ നാനാവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തവരായിരുന്നു ഉണ്ണി മുഹമ്മദ് മൗലവി. ലളിത ജീവിതം മുഖമുദ്രയാക്കിയ മഹാനരിൽൽ പിൻതലമുറയിലെ പണ്ഡിതൻമാർക്ക് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം ഉണർത്തി. കേന്ദ്ര മുശാവറ അംഗം ഇഎം അബൂബക്കർ മൗലവി അദ്ധ്യക്ഷത വഹിച്ചു. എഎൻ സിറാജുദ്ധീൻ മൗലവി, പി അലി അക്ബർ മൗലവി, ഒഡിയപ്പാറ അശ്റഫ് ബാഖവി, മുഹമ്മദലി മുസ്ലിയാർ കൂരാട്, ഇപി അശ്റഫ് ബാഖവി എന്നിവർ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it