യുക്രെയ്നില് കുടുങ്ങിയ വിദ്യാര്ഥികളുടെ കുടുംബത്തിന് ആശ്വാസവുമായി എംഎല്എ

തിരൂര്:റഷ്യ-യുക്രെയ്ന് സംഘര്ഷത്തിനിടേ യുക്രെയ്നില് നിന്ന് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്ന വിദ്യാര്ഥികളുടെ കുടുംബത്തിന് ആശ്വാസവുമായി എംഎല്എ കുറുക്കോളി മൊയ്തീന് വിദ്യാര്ഥികളുടെ വീട് സന്ദര്ശിച്ചു.സാധ്യമായ ഇടപെടലുകള് നടത്തി വരികയാണെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
തിരൂരിലും പരിസര പ്രദേശങ്ങളിലുമായി എട്ടോളം മെഡിക്കല് വിദ്യാര്ഥികളാണ് യുക്രെയ്നില് കുടുങ്ങി കിടക്കുന്നത്.തിരൂര് നഗരസഭ മുന് വൈസ് ചെയര്പേഴ്സന് നാച്ചിറ അഷ്റഫിന്റെ മകളും യുക്രെയ്നില് കുടുങ്ങിക്കിടക്കുന്ന വിദ്യാര്ഥികളില് ഉള്പ്പെടുന്നു.മക്കള് തിരിച്ചെത്തുന്നത് കാണാന് കണ്ണീരോടെ കാത്തിരിക്കുകയാണ് രക്ഷിതാക്കള്.
വിദ്യാര്ഥികളെ നാട്ടിലെത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് സര്ക്കാരെന്നും,സാധ്യമായ ഇടപെടലുകളെല്ലാം നടത്തി വരികയാണെന്നും എംഎല്എ വ്യക്തമാക്കി.തിരൂര് നഗരസഭ കൗണ്സിലര്മാരായ ഐ പി സീനത്ത്,അബ്ദുല്ല കുട്ടി തുടങ്ങിയവര് എംഎല്എയെ അനുഗമിച്ചു.
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള് നിര്മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള് ചാടി വീഴും, ദുര്ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്വര് ലൈനല്ല, ഡാര്ക്ക് ലൈനാണ്: മേധാ പട്കര്
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില് തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT