Crime News

വാഹനപരിശോധനയ്ക്കിടെ 3.6 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

വാഹനപരിശോധനയ്ക്കിടെ 3.6 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍
X

കൊണ്ടോട്ടി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി(23), കോഴിക്കോട് കക്കോടി ഷഫീനാ മന്‍സില്‍ മുഹമ്മദ് ജവാദ് (23) എന്നിവരെയാണ് കൊണ്ടോട്ടി തുറക്കലില്‍ നിന്ന് വാഹനവുമായി പിടികൂടിയത്. കൊണ്ടോട്ടി പോലിസും ആന്റി നാര്‍ക്കോട്ടിക് ടീമും സംയുക്തമായാണ് പരിശോധയിലാണ് ഇവരെ പിടികൂടിയത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ലഹരിവസ്തുക്കളും കള്ളപ്പണവും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിാണ് പരിശോധനയെന്നാണ് പോലിസ് പറയുന്നത്. പരിശോധനയ്ക്കു കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂര്‍ നേതൃത്വം നല്‍കി.

Two arrested with Rs 3.6 lakh during vehicle search

Next Story

RELATED STORIES

Share it