കോണ്‍ഗ്രസ് നേതാവിനെതിരേ പീഡനാരോപണം; രാഹുല്‍ഗാന്ധിക്ക് കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതി

തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണനെതിരെയാണ് പരാതി. നേരത്തെ കെപിസിസിക്കും പോലിസിനും പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടാവാത്തതിനാലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നത്.

കോണ്‍ഗ്രസ് നേതാവിനെതിരേ പീഡനാരോപണം;   രാഹുല്‍ഗാന്ധിക്ക് കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതി

തൃശൂര്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാവാത്ത കെഎസ്‌യു പ്രവര്‍ത്തക കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി. തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണനെതിരെയാണ് പരാതി. നേരത്തെ കെപിസിസിക്കും പോലിസിനും പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടാവാത്തതിനാലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നത്.

പരാതിയിലെ ഉള്ളടക്കം ഇതാണ്: കെഎസ്‌യു പ്രവര്‍ത്തകയും വിദ്യാര്‍ഥിയുമാണ് താന്‍. തന്റെ ചെറുപ്രായത്തിലേ പിതാവിനെ നഷ്ടപ്പെട്ടതാണ്. വീടില്ലാത്ത തനിക്ക് വീടുവച്ചുതരാന്‍ സ്‌കൂളിലെ എന്‍സിസി യൂനിറ്റ് പദ്ധതിയിട്ടിരുന്നു. വീട് നിര്‍മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് രാത്രി ഒമ്പതു മണിക്ക് യദുകൃഷ്ണന്റെ തന്റെ വീട്ടിലെത്തി. അസുഖത്തെ തുടര്‍ന്ന് കിടക്കുകയായിരുന്ന തന്നെ ഇയാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് വിശ്വാസം.

എന്നാല്‍ ഇത്തരം വ്യക്തികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും. പെണ്‍കുട്ടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു തന്നെ കടന്നുവരാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിനാലുണ്ടാവുന്നത്. തനിക്കു നീതി ലഭിക്കണംമെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട പോലിസ് രേഖകളും ഉള്ളടക്കം ചെയ്തിട്ടുണ്ട്. നേരത്തേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാവാത്തതിനാല്‍ പെണ്‍കുട്ടി കഴിഞ്ഞമാസം പോലിസില്‍ പരാതി നല്‍കിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും യദു കൃഷ്ണ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിക്കു പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്.

basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top