Crime News

വേളം നസീറുദ്ധീന്‍ വധം: രണ്ടുപേര്‍ കുറ്റക്കാര്‍; അഞ്ചുപേരെ വെറുതെവിട്ടു

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ വേളം പുത്തലത്ത് നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്നു കോടതി. ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ കുറ്റക്കാരെന്ന് വിധിച്ചത്.

വേളം നസീറുദ്ധീന്‍ വധം: രണ്ടുപേര്‍ കുറ്റക്കാര്‍; അഞ്ചുപേരെ വെറുതെവിട്ടു
X

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ വേളം പുത്തലത്ത് നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്നു കോടതി. ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ കുറ്റക്കാരെന്ന് വിധിച്ചത്. ബാക്കിയുള്ള അഞ്ച് പേരെ വെറുതെ വിട്ടു. ഏഴ് പ്രതികളുണ്ടായിരുന്ന കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണു യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീന്‍ കൊല്ലപ്പെട്ടത്. കേസില്‍ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒ ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും മൂന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കല്‍, കൊലപാതകം ഒളിച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്. ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്്ജിദിന് സമീപം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. കേസില്‍ റഊഫിന്റെ മൊഴി നിര്‍ണായകമായി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി കെ ശ്രീധരനാണ് ഈ കേസിലേയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

Next Story

RELATED STORIES

Share it