അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ നവവരനെ കാണാതായി

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊത്ത് സന്ദര്‍ശനത്തിന് എത്തിയ നവവരനെ കടലില്‍ കാണാതായി. കുളിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്. തിരുവോണദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരൂര്‍, കൊടുവഴന്നൂര്‍ ഗണപതിയാംകോണത്ത് വിളയില്‍ വീട്ടില്‍ അനുരാജിനെ (25) യാണ് കാണാതായത്.
കോസ്റ്റല്‍ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ തുടരുകയാണ്. എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമിച്ചാണ് മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയത്. വൈകീട്ട് ആറ് മണിയോടെ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേര്‍ മുങ്ങിതാഴുകയായിരുന്നു. കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ മൂന്നു പേരെ കരയ്‌ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല. യുവാക്കള്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ഡന്‍മാര്‍ പറഞ്ഞു. രണ്ടുമാസം മുന്‍പാണ് അനുരാജിന്റെ വിവാഹം കഴിഞ്ഞത്.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT