ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: നടി ലീന മരിയയില്‍ നിന്ന് മൊഴിയെടുക്കും

അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ നിര്‍ണായകമാണെന്നാണ് പോലിസ് വിലയിരുത്തല്‍. അന്വേഷണം മുംബൈ ആസ്ഥാനമായുള്ള അധോലോക സംഘത്തിലേക്കാണു നീങ്ങുന്നത്.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: നടി ലീന മരിയയില്‍ നിന്ന് മൊഴിയെടുക്കും

കൊച്ചി: നഗരത്തില്‍ ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ സ്ഥാപന ഉടമയും സിനിമാ നടിയുമായ ലീന മരിയാ പോളില്‍ നിന്നു പോലിസ് മൊഴിയെടുക്കും. ഇതിനു വേണ്ടി ഇപ്പോള്‍ ഹൈദരാബാദിലുള്ള ലീനയോട് ഉടന്‍ കൊച്ചിയിലെത്താന്‍ പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴികള്‍ നിര്‍ണായകമാണെന്നാണ് പോലിസ് വിലയിരുത്തല്‍. അന്വേഷണം മുംബൈ ആസ്ഥാനമായുള്ള അധോലോക സംഘത്തിലേക്കാണു നീങ്ങുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി അന്വേഷിക്കാനാണു പോലിസ് തീരുമാനം.

ഇതിനുവേണ്ടി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ തനിക്ക് ഭീഷണി സന്ദേശം വനിന്രുന്നതായി നടി ലീന മരിയ പോള്‍ സമ്മതിച്ചിരുന്നു. ആദ്യം 5 കോടി ആവശ്യപ്പെട്ടും പിന്നീട് 25 കോടി ആവശ്യപ്പെട്ടുമായിരുന്നു ഭീഷണിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നാണു സൂചന.

ഇതിനു പുറമെ, ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും വ്യക്തിവൈരാഗ്യം ഉണ്ടായവരെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കൊച്ചി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ സിസിടിവി കാമറകളെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്. കൊച്ചി പനമ്പിള്ളി നഗറിലെ 'ദി നെയ്ല്‍ ആര്‍ട്ടിസ്ട്രി' ബ്യൂട്ടി പാര്‍ലറിന്റെ കോണിപ്പടിയിലാണ് കഴിഞ്ഞ ദിവസം രണ്ടംഗസംഘം വെടിയുതിര്‍ത്ത് കടന്നുകളഞ്ഞത്.

basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top