Crime News

കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ്; പരാതിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കുട്ടിയുടെ മാതാവ്

കടയ്ക്കാവൂര്‍ പോലിസില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി യുവതി പറഞ്ഞു. കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് പോലിസ് പറഞ്ഞതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ്; പരാതിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കുട്ടിയുടെ മാതാവ്
X


ആറ്റിങ്ങല്‍: കടയ്ക്കാവൂരില്‍ വ്യാജ പോക്‌സോ കേസിന്റെ ഉറവിടം കണ്ടെത്തണമെന്ന് കുട്ടിയുടെ മാതാവ്. കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും മകനെ പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്ന മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കടയ്ക്കാവൂര്‍ പോലിസില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി യുവതി പറഞ്ഞു. കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് കടയ്ക്കാവൂര്‍ പോലിസ് പറഞ്ഞു.

കള്ളക്കേസ് എടുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെതിരേ നിയമനടപടി സ്വീകരിക്കും. കടയ്ക്കാവൂര്‍ പോലിസും ഭര്‍ത്താവും ചേര്‍ന്നാണ് തന്നെ കുടുക്കിയതെന്നും യുവതി ആരോപിച്ചു.

കോടതിയില്‍ കേസ് അവസാനിപ്പിക്കാന്‍ എത്തിയതായിരുന്നു യുവതി.

കേസില്‍ യുവതി നിരപരാധിയാണെന്ന് ഐജി ദിവ്യ ഗോപിനാഥിന്റെ റിപോര്‍ട്ട് പുറത്ത് വന്നിരുന്നു.


Next Story

RELATED STORIES

Share it