യുവതി ഭീഷണിപ്പെടുത്തിയെന്ന് എസ്ഐ; ഹണി ട്രാപ്പ് കേസില് പരാതിക്കാരനായ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി
കൊല്ലം അഞ്ചല് സ്വദേശിയായ യുവതി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാണ് കൊല്ലം റൂറല് എസ്ഐ നല്കിയ പരാതി.

തിരുവനന്തപുരം: ഹണി ട്രാപ്പ് കേസില് പരാതിക്കാരനായ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി. നെയ്യാറ്റിന്കര ഡിവൈഎസ്പിക്കാണ് മൊഴി നല്കിയത്. യുവതി തന്നെ ഭീഷണിപ്പടുത്തിയെന്ന് എസ്ഐ മൊഴി നല്കി. അതേസമയം പണം വാങ്ങിയതിന്റെ രേഖകള് ഹാജരാക്കിയിട്ടില്ല.
നേരത്തെ രണ്ടു തവണ മൊഴി നല്കാനാവശ്യപ്പെട്ടിട്ടും എസ്ഐ ഹാജരായിരുന്നില്ല. കൊല്ലം അഞ്ചല് സ്വദേശിയായ യുവതി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാണ് കൊല്ലം റൂറല് എസ്ഐ നല്കിയ പരാതി. കൂടുതല് പോലിസ് ഉദ്യോഗസ്ഥര് ഹണി ട്രാപ്പില് കുടുങ്ങി എന്ന സംശയത്തെത്തുടര്ന്നാണ് കേസ് പ്രത്യേക അന്വേഷണ സഘത്തിന് കൈമാറിയത്.
എന്നാല്, ആരോപണ വിധേയയായ യുവതി പരാതിക്കാരനായ എസ്ഐക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
എസ്ഐയാണ് ഹണി ട്രാപ്പിന് നിര്ദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില് വീഴ്ത്താന് തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
2019 ല് എസ്ഐക്കെതിരെ താന് പീഡന പരാതി നല്കിയിരുന്നു. ഇതേതുടര്ന്ന് ഇയാള് സസ്പെന്ഷനിലായി. പിന്നീട് തുടര്ന്നിങ്ങോട്ട് പല രീതിയിലും പലതും അയാള് ആവശ്യപ്പെട്ടിട്ടുണ്ട്. താനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാള് തന്നെ വെച്ച് ഹണി ട്രാപ്പ് നടത്താന് നോക്കികയായിരുന്നു. പല ഐപിഎസ് ഉദ്യോഗസ്ഥന്മാരെയും ചാറ്റ് ചെയ്ത് കെണിയില്പെടുത്തിയിട്ട് അതിന്റെ സ്ക്രീന് ഷോട്ട് ഇയാള്ക്കയച്ചു കൊടുക്കണമെന്നും പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങള് താന് പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടല് തുടങ്ങിയതെന്നും 2019 മുതല് ഈ പ്രശ്നങ്ങള് താന് അനുഭവിക്കുകയാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യുവതി ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരും പരാതിക്കാരനും വെട്ടിലായിരിക്കുകയാണ്.
RELATED STORIES
കുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMTചുമരിലേക്ക് മൂത്രമൊഴിച്ചു; ഡല്ഹിയില് യുവാവിനെ കൊലപ്പെടുത്തിയ നാല്...
13 Aug 2022 2:48 PM GMTതായ്ലന്റിലേയ്ക്കുളള വ്യാജറിക്രൂട്ട്മെന്റുകള്ക്കെതിരെ ജാഗ്രത...
13 Aug 2022 2:28 PM GMT