യുവാക്കള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; കമ്പിവടി കൊണ്ടുള്ള അടിയില്‍ ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: കണിയാപുരത്ത് യുവാക്കള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ അക്രമണം. റോഡില്‍ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇതില്‍ ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. മുന്‍ വൈരാഗ്യമാണ് അക്രമ കാരണമെന്ന് പോലിസ് പറയുന്നു.
പരിക്കേറ്റ യുവാക്കള്‍ പോലിസ് സ്‌റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയം, ഇതേ സംഘം മൂന്നു വീടുകള്‍ക്കു നേരെയും അക്രമം നടത്തി. ഒരു വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. വാതില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുണ്‍, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകര്‍ത്തത്.
പാച്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. ഇതില്‍ പ്രതിയായ അനസിനെ മംഗലപുരം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയവ ചുമത്തിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് ബൈക്ക് യാത്രികര്‍ ഹോണ്‍മുഴക്കിയെന്നാരോപിച്ച് കമ്പി വടിക്ക് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.
RELATED STORIES
വിവാദ ദൃശ്യങ്ങള്‍ നീക്കിയാല്‍ മാത്രം ചര്‍ച്ച; ഗൗതം ഗംഭീറിനെ...
8 Dec 2023 11:53 AM GMTദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല്‍ കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍
15 Nov 2023 5:31 PM GMTവാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്‍...
15 Nov 2023 12:43 PM GMT