പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് ആറ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് ആറ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. വെള്ളയാണി വാളങ്കോട് സ്വദേശി ഉത്തമന്‍ (47)നെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
2019 ഫെബ്രുവരി 21ന് വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം. പാങ്ങപ്പാറയിലുള്ള വീട്ടില്‍ ട്യൂഷന്‍ എടുക്കാന്‍ വന്നതാണ് പ്രതി. ക്ലാസ്സിനിടെ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
രാത്രി ഓഫിസില്‍ നിന്ന് അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഭയന്ന് നില്‍ക്കുന്ന കുട്ടിയെ കണ്ട് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്. പ്രതിയെ ഭയന്ന് ഇരുവരും അന്നത്തെ ദിവസം പുറത്ത് പറഞ്ഞില്ല. അടുത്ത ദിവസം ഓഫിസിലിരുന്ന് കുട്ടിയുടെ അമ്മ കരയുന്നത് കണ്ട കൂട്ടുകാരിയാണ് പോലിസില്‍ പരാതി നല്‍ക്കാന്‍ ആവശ്യപ്പെട്ടത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍മാരായ പി ഹരിലാല്‍, ജെ രാജീവ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT