News

തലസ്ഥാനത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം

തലസ്ഥാനത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
X

തിരുവനന്തപുരം: പാര്‍ട്ടിയിലും മുന്നണിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കെ തലസ്ഥാനത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എ ഗ്രൂപ്പിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു. ആര്യാടന്‍ മുഹമ്മദിന്റെ കവടിയാറിലെ ഫ്‌ളാറ്റിലായിരുന്നു യോഗം. കെ ബാബു, എംഎം ഹസന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം മുല്ലപ്പള്ളി ഒഴിയുന്ന സാഹചര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. എന്നാല്‍, കാലിന് പരിക്കേറ്റ ആര്യാടന്‍ മുഹമ്മിനെ സന്ദര്‍ശിക്കാനാണ് എത്തിയതെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it