വൈറല്‍ മിടുക്കി ഇവിടെയുണ്ട്; ആളത്ര ചില്ലറക്കാരിയല്ല

കോഴിക്കോട്: രണ്ടു ദിവസമായി പലരുടെയും വാട്സ് ആപ്, ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസുകളില്‍ നിറഞ്ഞുനിന്നത് ഒരു കൊച്ചുമിടുക്കിയുടെ ഡാന്‍സായിരുന്നു. വിവാഹ ആഘോഷങ്ങള്‍ക്കിടെ മുതിര്‍ന്നവര്‍ക്കൊപ്പം തകര്‍ത്താടി ഡാന്‍സ് ചെയ്യുന്ന ഒരു കൊച്ചു പെണ്‍കുട്ടി. സാമൂഹിക ലോകത്ത് വൈറലായ പെണ്‍കുട്ടി ആരാണെന്നറിയാന്‍ എല്ലാവര്ക്കും ആകാംക്ഷയുണ്ടാവുന്നത് സ്വാഭാവികം.
ബേബി ആര്‍ട്ടിസ്റ്റ് വൃദ്ധി വിശാല്‍ ആണ് സാമൂഹിക മാധ്യമങ്ങള്‍ ഒറ്റദിവസം കൊണ്ട് ഏറ്റെടുത്ത ഈ വൈറല്‍ താരം. അല്ലു അര്‍ജുന്റെ ഡാന്‍സിനു മനോഹരമായി ഡാന്‍സ് ചെയ്ത കൊച്ചുസുന്ദരി ആളത്ര ചില്ലറക്കാരിയല്ല. സീരിയല്‍ താരമാണെങ്കിലും അത്ര സുപരചിതയായിട്ടില്ല. ചില പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയില്‍ അഭിനയിക്കുന്ന സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ വീഡിയോയിലാണ് യുകെജി വിദ്യാര്‍ഥിനിയായ ബേബി ആര്‍ട്ടിസ്റ്റ് വൃദ്ധി വിശാല്‍ തകര്‍ത്താടിയത്. പരമ്പരയില്‍ അഭിനയിക്കുന്ന വൃദ്ധി വിശാല്‍ ഉള്‍പ്പെടെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. അനുമോള്‍ എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ ബേബി വൃദ്ധി വിശാല്‍ അവതരിപ്പിക്കുന്നത്. വിവാഹാഘോഷ ഭാഗമായി നടത്തിയ ഡാന്‍സ് പരിപാടിക്കിടെയാണ് കൊച്ചുമിടുക്കി ഡാന്‍സ് അവതരിപ്പിച്ചത്. ബേബി ആര്‍ട്ടിസ്റ്റ് വൃദ്ധി വിശാല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. ഇതോടെ നിരവധി പേരാണ് കണ്ടത്.
കൊച്ചി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെയും മൂത്ത മകളായ വൃദ്ധി വിശാല്‍ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡാന്‍സ് ആരും പഠിപ്പിച്ചു കൊടുത്തതല്ലെന്നും ടിവിയില്‍ കണ്ടു സ്വന്തമായി പഠിച്ചതാണെന്നും വൃദ്ധിയുടെ പിതാവ് വിശാല്‍ പറയുന്നു.
Viral dance: Baby artist Vridhi vishal
RELATED STORIES
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എല്ലാ മേഖലയിലും പരിവര്‍ത്തനം...
27 May 2022 12:32 PM GMTഅവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം,ആര്‍ക്കറിയാം എന്ന ചിത്രത്തിലെ കഥാപാത്രം...
27 May 2022 12:31 PM GMTകെ അനുശി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, പിഎം ആര്‍ഷൊ സെക്രട്ടറി
27 May 2022 12:29 PM GMTസംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMTസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി രേവതി,...
27 May 2022 11:36 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMT