Soft News

വൈദ്യുതി ബില്ല് 23 കോടി രൂപ; ഷോക്കടിച്ച് വീട്ടുടമ

ബില്ല് കിട്ടിയ അബ്ദുല്‍ ബാസിത് ഇത് ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ 23,67,71,524 രൂപയുടെ ബില്ലാണ് ബാസിതിന് കിട്ടിയത്.

വൈദ്യുതി ബില്ല് 23 കോടി രൂപ; ഷോക്കടിച്ച് വീട്ടുടമ
X

ലഖ്‌നോ: വീട്ടില്‍ വൈദ്യുതി ഉപയോഗിച്ചതിന് കിട്ടിയത് 23 കോടി രൂപയുടെ ബില്ല്. ബില്ല് കണ്ട് ഞെട്ടി എന്ത് ചെയ്യണമെന്നറിയാതെ വീട്ടുടമ. ഉത്തര്‍പ്രദേശിലെ കനോജിലുള്ള അബ്ദുല്‍ ബാസിതിനാണ് 178 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതിന് 23 കോടി രൂപയുടെ ബില്ല് നല്‍കി ഇലക്ട്രിസിറ്റി വകുപ്പ് ഷോക്കടിപ്പിച്ചത്.

ബില്ല് കിട്ടിയ അബ്ദുല്‍ ബാസിത് ഇത് ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ 23,67,71,524 രൂപയുടെ ബില്ലാണ് ബാസിതിന് കിട്ടിയത്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ മുഴുവന്‍ വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലാണ് തനിക്ക് ലഭിച്ചതെന്ന് തോന്നുന്നുവെന്നാണ് ബാസിത് ഇതേക്കുറിച്ച് പ്രതികരിച്ചത്. തന്റെ ജീവിതം മുഴുവന്‍ അധ്വാനിച്ചാലും ഈ പണം കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ബില്ല് പരിശോധിച്ച് ശരിപ്പെടുത്തിയ ശേഷമേ പണമടക്കേണ്ടതുള്ളുവെന്ന് വൈദ്യുതി വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശദാബ് അഹ്മദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റീഡിങിലുള്ള പ്രശ്‌നം കൊണ്ട് ഇത്തരത്തിലുള്ള ബില്ലുകള്‍ ചിലപ്പോള്‍ വരാറുണ്ട്. വീണ്ടും മീറ്റര്‍ റീഡിങ് എടുത്ത് ശരിയായ ബില്ല് നല്‍കി പണം സ്വീകരിക്കലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it