Soft News

കച്ചവടത്തോടൊപ്പം എംഫില്‍ പഠനവും; ഒന്നാം റാങ്ക് തിളക്കവുമായി അന്‍സീം

ലോകപ്രശസ്ത ആധുനിക സിറിയന്‍ കവിയും സര്‍ഗപ്രതിഭയും ഇന്ത്യയിലും അമേരിക്കയിലും നയതന്ത്രജ്ഞനുമായിരുന്ന ഉമര്‍ അബൂറിഷയുടെ കവിതകളെയും സാഹിത്യസംഭാവനകളെയും ആസ്പദമാക്കിയുള്ള തീസീസിനാണ് എംഫില്‍ ലഭിച്ചത്.

കച്ചവടത്തോടൊപ്പം എംഫില്‍ പഠനവും; ഒന്നാം റാങ്ക് തിളക്കവുമായി അന്‍സീം
X

കായംകുളം (ആലപ്പുഴ): കച്ചവടത്തോടൊപ്പം പഠനവും നടത്തി ശ്രദ്ധേയനായ അന്‍സീമിന് എംഫില്‍ പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ തിളക്കം. കേരള സര്‍വകലാശാലയില്‍നിന്ന് അറബ് സാഹിത്യത്തിലാണ് അന്‍സീം ലത്തീഫ് (31) ഒന്നാം റാങ്കോടെ എംഫില്‍ നേടിയത്. ലോകപ്രശസ്ത ആധുനിക സിറിയന്‍ കവിയും സര്‍ഗപ്രതിഭയും ഇന്ത്യയിലും അമേരിക്കയിലും നയതന്ത്രജ്ഞനുമായിരുന്ന ഉമര്‍ അബൂറിഷയുടെ കവിതകളെയും സാഹിത്യസംഭാവനകളെയും ആസ്പദമാക്കിയുള്ള തീസീസിനാണ് എംഫില്‍ ലഭിച്ചത്.

താജ്മഹലിനെ ആസ്പദമാക്കി അറബി ഭാഷയില്‍ നാടകം രചിച്ചയാളാണ് ഉമര്‍ അബൂറിഷ. കായംകുളം കെഎസ്ആര്‍ടിസിക്ക് സമീപത്താണ് അന്‍സീമിന്റെ ഫ്രൂട്ട്‌സ് കട. അന്‍സീമിന്റെ പിതാവായിരുന്നു കട നടത്തിയിരുന്നത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സമയത്ത് പിതാവിന് ആരോഗ്യകരമായ ബുദ്ധിമുട്ടുകളുണ്ടായതോടെയാണ് അന്‍സീം കോളജും കടയുമായി ഒന്നിച്ചുനീങ്ങിത്തുടങ്ങിയത്.

കോളജില്‍ ക്ലാസുള്ള സമയം കടയില്‍ ബന്ധുക്കളുടെയും മറ്റും സഹായമുണ്ടാവുമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ക്ലാസുണ്ടായിരുന്നതും ഓണ്‍ലൈന്‍ ക്ലാസുകളും കച്ചവടവും പഠനവും ഒന്നിച്ചു കൊണ്ടുപോവുന്നതിന് സഹായകമായി. കായംകുളം ഐക്യജങ്ഷന്‍ വെട്ടത്തയ്യത്ത് വീട്ടില്‍ അബ്ദുല്‍ ലത്തീഫ്- ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ് അന്‍സീം. ബിരുദം നേടിയത് കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്നും ബിരുദാനന്തര ബിരുദം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്നുമാണ്.

Next Story

RELATED STORIES

Share it