Soft News

മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള 100 ദിവസത്തെ പക്ഷി പര്യവേക്ഷണ യാത്രയ്ക്ക് തുടക്കമായി

കോഴിക്കോട് കാരന്തൂര്‍ സ്വദേശിയും സലീം അലി ഓര്‍മിത്തോളജി സെന്റര്‍ ആന്റ് നാച്വറല്‍ ഹിസ്റ്ററി മുന്‍ മേധാവി ഡോ. പി എ അസീസിന്റെ നേതൃത്വത്തിലാണ് 100 ദിവസത്തെ ഭാരത യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള 100 ദിവസത്തെ പക്ഷി പര്യവേക്ഷണ യാത്രയ്ക്ക് തുടക്കമായി
X

കോയമ്പത്തൂര്‍: മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള 100 ദിവസത്തെ പക്ഷി പര്യവേക്ഷണ യാത്രയ്ക്ക് കോയമ്പത്തൂരില്‍ തമിഴ്‌നാട് ഫോറസ്ട്രി അക്കാഥമി ഡയറക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് കാരന്തൂര്‍ സ്വദേശിയും സലീം അലി ഓര്‍മിത്തോളജി സെന്റര്‍ ആന്റ് നാച്വറല്‍ ഹിസ്റ്ററി മുന്‍ മേധാവി ഡോ. പി എ അസീസിന്റെ നേതൃത്വത്തിലാണ് 100 ദിവസത്തെ ഭാരത യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ആന്തമാന്‍ അടക്കമുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ച് മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ പക്ഷി സങ്കേതങ്ങളിലെത്തുമെന്ന് ഡോ. അസീസ് തേജസ് ന്യൂസിനോട് പറഞ്ഞു. മനുഷ്യ കുലത്തിന് ഏറെ ഗുണം ചെയ്യുന്നതും ഇപ്പോള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതുമായ 110 വിഭാഗം പക്ഷികളെ കുറിച്ച് വിശദമായ പഠനം നടത്തുക, ഇന്ത്യയില്‍ നിലവിലുള്ള പക്ഷികളെ കുറിച്ച് കണക്കെടുപ്പ് നടത്തുക. പക്ഷികള്‍ മനുഷ്യര്‍ക്ക് ചെയ്യുന്ന ഗുണങ്ങളെ കുറിച്ചും അവയെ സംരക്ഷിക്കേണ്ട ബാധ്യതയെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് യാത്രക്കുള്ളത്. നാഷണല്‍ ജ്യോഗ്രഫി എജുക്കേറ്ററും എന്‍വിറോണ്‍മെന്റ് കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് പ്രസിഡന്റുമായ മുഹമ്മദ് സലീം, പ്രകൃതി സ്‌നേഹിയും ഡോക്ടറുമായ രവി റിഷി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ തില്ലൈ മക്കാഥന്‍ എന്നീവരാണ് സംഘത്തിലുള്ളത്. ലോക പ്രശസ്ഥ ലെന്‍സ് നിര്‍മ്മാതാക്കളായ കാള്‍ സിസ് ആണ് യാത്രയുടെ പ്രായോജകര്‍.

Next Story

RELATED STORIES

Share it